nss
ഫോട്ടോ:ചെങ്ങന്നൂര്‍ താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രതിഭാസംഗമം എന്‍.എസ്.എസ് വൈസ് പ്രസിഡന്‍റ് എം.സംഗീത് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: ചെങ്ങന്നൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഭാസംഗമം എൻ.എസ്.എസ് വൈസ് പ്രസിഡന്റ് എം.സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കും, കലാകായിക രംഗങ്ങളിൽ മികച്ച വിജയം ലഭിച്ചവർക്കുമുള്ള ഉപഹാരങ്ങളും, എൻഡോവ്‌മെന്റുകളും സ്‌കോളർഷിപ്പുകളും യൂണിയൻ നൽകുന്ന വിദ്യാഭ്യാസ ധനസഹായങ്ങളും വിരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.എൻ സുകുമാരപ്പണിക്കർ അദ്ധ്യക്ഷത വഹിച്ചു. കെ.ബി.പ്രഭ,​ ബി.കെ മോഹൻദാസ്, ടി.ഡി ഗോപാലകൃഷ്ണൻ നായർ, രമേശ് ചന്ദ്രൻ പിള്ള, ബി.കൃഷ്ണകുമാർ, ഉളനാട് ഹരികുമാർ, ടി.എസ് സുരേഷ് ബാബു, രാധാകൃഷ്ണൻ നായർ, മനോജ് കുമാർ, സുരേഷ് കുമാർ. കെ.സി പ്രദീപ്.ജി. അഖിലേഷ്, അനിൽകുമാർ, സി.ദീപ്തി,​ ടി.പി രാമാനുജൻ നായർ, ഹരികുമാർ, മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.