vanchi
വഞ്ചിനിക്ഷേപം അൻവിതയിൽ നിന്ന് ജീവകാരുണ്യ ഗ്രാമത്തിലെ മുതിർന്ന അംഗം വിജയലക്ഷ്മി ഏറ്റുവാങ്ങുന്നു

കൊടുമൺ : അഞ്ച് വയസുകാരി അൻവിത ശരതിന്റെ വഞ്ചി നിക്ഷേപം കൊടുമൺ കുളത്തിനാൽ മഹാത്മ ജീവകാരുണ്യ ഗ്രാമത്തിന് കൈമാറി. അന്തേവാസിയായ മുതിർന്ന അമ്മ വിജയലക്ഷ്മി ഏറ്റുവാങ്ങി. ഐക്കാട് ശ്രീരാഗത്തിൽ ശരത്തിന്റെയും ശ്രീജയുടെയും മകളായ അൻവിത അങ്കണവാടിയിലാണ് പഠിക്കുന്നത്. കൊടുമണ്ണിൽ തിരുവോണം അങ്ങാടിക്കട നടത്തുന്ന രാജന്റെ ചെറുമകളാണ്.