മല്ലപ്പള്ളി : ചാലാപ്പള്ളി - ചുങ്കപ്പാറ റോഡിൽ ചുങ്കപ്പാറ സി.എം.എസ് സ്‌കൂളിൽ സമീപം നിയന്ത്രണം വിട്ട കാർ സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിച്ചുതകർത്തു. ഇന്നലെ ഉച്ചയ്ക്ക് 3.30 നായിരുന്നു അപകടം. ചാലാപ്പള്ളിയിൽ നിന്ന് ചുങ്കപ്പാറയ്ക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ മുൻഭാഗം പൂർണമായി തകർന്നെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.