
പത്തനംതിട്ട: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം നാളെ പുഷ്പ്പാർച്ചന, പ്രതിജ്ഞ, അനുസ്മരണ സമ്മേളനം എന്നീ വിവിധ പരിപാടികളോടെ പത്തനംതിട്ട രാജീവ് ഭവനിൽ ആചരിക്കും. രാവിലെ 9.30 മണിക്ക് പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ രാജീവ്ഭവൻ അങ്കണത്തിൽ ചേരുന്ന മഹാത്മജി രക്തസാക്ഷിത്വ അനുസമരണ സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു ഉദ്ഘാടനം ചെയ്യും. നേതാക്കളും ഡി.സി.സി പോഷക സംഘനാ ഭാരവാഹികളും അനുസ്മരണ പ്രസംഗം നടത്തും. ജില്ലയിലെ ബ്ലോക്ക്, മണ്ഡലം, ബൂത്ത്, പോഷക സംഘടനാ കമ്മിറ്റികളുടെ നേതൃത്വത്തിലും മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനം വിവിധ പരിപാടികളോടെ ആചരിക്കും.