പന്തളം: പൂഴിക്കാട്ട് വിത്തൂർ ജോൺസ് വില്ലായിൽ കൊച്ചുപാലവിളയിൽ ഗ്രേസി ബേബി (83) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് കുടശ്ശനാട് സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയിൽ. അടൂർ പന്നിവിഴ തടത്തിൽ പടിഞ്ഞാറ്റേതിൽ കുടുംബാംഗമാണ്. ഭർത്താവ്: കാവിനാൽ കുടുംബാംഗം പരേതനായ വി.കെ.ബേബി. മക്കൾ: എൽസി (ബംഗളൂരു), ജെയിനമ്മ, ആലീസ്, ജെയിംസ് (ടൈംസ് ഓഫ് ഇന്ത്യ, ഡൽഹി), ജോൺസ് (കുവൈറ്റ്), മിനി, സജൂ. മരുമക്കൾ: പരേതനായ സേവ്യർ, തട്ട സണ്ണിഭവനിൽ സണ്ണി ജോൺ, സി.ഡി.വർഗീസ് (റിട്ട.ഹെഡ് ക്ലർക്ക്, എൻ.ടി.ഡി ഡൽഹി), ജോയമ്മ, ബിന്ദു, രാജൻ (സൗദി), ലിസി.