 
തിരുവല്ല: എസ്.എൻ.ഡി.പി.യോഗം 770 മേപ്രാൽ ശാഖയുടെ ഐരാവളളിക്കാവ് ഗുരുദേവ - ഭദ്രാ ഭഗവതി ക്ഷേത്രത്തിലെ കുടുംബസംഗമവും കൊടിമരം ശിലാസ്ഥാപനവും നടത്തി. വനിതാസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന കുടുംബസംഗമം ചങ്ങനാശ്ശേരി എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ദീപപ്രകാശനം നടത്തി. യോഗം ഇൻസ്പെക്‌ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ കൊടിമരം ശിലാസ്ഥാപനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. അന്തരിച്ച ശാഖാ പ്രസിഡന്റ് എം.കെ.നാരായണൻ മണലിന്റെ അനുസ്‌മരണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു സന്ദേശം നൽകി. യൂണിയൻ കൗൺസിലർമാരായ രാജേഷ് കുമാർ ആർ, ബിജു മേത്താനം, അനിൽ ചക്രപാണി, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ.രവീന്ദ്രൻ,വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ, സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, ശാഖാ സെക്രട്ടറി രാധാമണി ശശി, വൈസ് പ്രസിഡന്റ് അനിൽകുമാർ, ചാത്തങ്കരി എസ്.എൻ.ഡി.പി.സ്‌കൂൾ ഹെഡ്‌മാസ്റ്റർ കെ.ജി. സുരേഷ് കുമാർ, വനിതാസംഘം പ്രസിഡന്റ് രജിതാ മനോജ്, സെക്രട്ടറി സുലോചന രാജാജി, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി അനന്ദു അനീഷ് എന്നിവർ പ്രസംഗിച്ചു.