തിരുവല്ല: താലൂക്ക് എൻ.എസ്‌.എസ്. യൂണിയന്റെ ചട്ടമ്പിസ്വാമി അനുസ്മരണ സമ്മേളനവും പ്രതിഭാ സംഗമവും എൻ.എസ്.എസ്. പ്രസിഡന്റ് ഡോ.എം. ശശികുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ആർ.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.എം.വി.സുരേഷ്, യൂണിയൻ സെക്രട്ടറി കെ.ജി.ഹരീഷ്, വനിതാ യൂണിയൻ പ്രസിഡന്റ് സുമംഗലാദേവി, എൻ.എസ്.എസ്. ഇൻസ്പെക്‌ടർ പ്രവീൺ ആർ.നായർ, യൂണിയൻ ഭരണസമിതി അംഗങ്ങൾ, എൻ.എസ്.എസ്. പ്രതിനിധിസഭാംഗങ്ങൾ, വനിതാ യൂണിയൻ കമ്മിറ്റി അംഗങ്ങൾ, വിവിധ കരയോഗങ്ങളിലെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള പുരസ്കാരങ്ങൾ, വിദ്യാഭ്യാസ, ചികിത്സാ, എൻഡോവ്‌മെന്റുകൾ എന്നിവ യോഗത്തിൽ വിതരണം ചെയ്തു.