school-

റാന്നി : നാറാണംമൂഴി സെന്റ് ജോസഫ്സ് ഹൈസ്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. സ്കൂളിൻറെ നവീകരണ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം രൂപ അനുവദിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയാ മനോജ് അദ്ധ്യക്ഷതവഹിച്ചു. സ്കൂൾ മാനേജർ ജോർജ് ജോസഫ് അറയ്ക്കമണ്ണിൽ, ഹെഡ്മിസ്ട്രസ് ബിജി കെ.നായർ, തോമസ് ജോർജ്, ഷൈനി മനോജ്, ടി.ജെ.തോമസ്, ബിന്ദു നാരായണൻ, ജിബിൻ സി.ജോൺസൺ, ജോസ് ജോർജ് മൽക്ക്, പ്രൊഫ.കെ.എം.തോമസ്, ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു. എം.ജി യൂണിവേഴ്സിറ്റി എം.എസ് സി ഫിസിക്സ് ഒന്നാം റാങ്ക് ജേതാവ് ചിന്നു വി.ദേവൻ, നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ മികച്ച കുട്ടിക്കർഷകൻ ആരോമൽ രാജേഷ് എന്നിവരെ ആദരിച്ചു.