jos
കേരള കോൺഗ്രസ്.എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും സംസ്കാര വേദി സംസ്ഥാന പ്രസിഡന്റുമായ ഡോ. വർഗീസ് പേരയിൽ രചിച്ച 'എനിക്ക് മരിക്കണം' എന്ന ഹാസ്യ നോവലിന്റെ പ്രകാശന കർമ്മം ഓർത്തഡോക്സ് സഭ മുൻ മാനേജിംഗ് കമ്മിറ്റി അംഗവുമായ ജോൺ സാമുവൽ ആദ്യ പ്രതി നൽകി ജോസ്.കെ. മാണി എം. പി നിർവ്വഹിക്കുന്നു

അടൂർ: കേരള കോൺഗ്രസ്എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും സംസ്കാര വേദി സംസ്ഥാന പ്രസിഡന്റുമായ ഡോ. വർഗീസ് പേരയിൽ രചിച്ച 'എനിക്ക് മരിക്കണം' എന്ന ഹാസ്യ നോവലിന്റെ പ്രകാശനം ജോസ് കെ.മാണി എം.പി നിർവഹിച്ചു. ബസലേൽ റമ്പാൻ അദ്ധ്യക്ഷത വഹിച്ചു. ഓർത്തഡോക്സ് സഭ മുൻ മാനേജിംഗ് കമ്മിറ്റി അംഗം ജോൺ സാമുവൽ ആദ്യ പ്രതി ഏറ്റുവാങ്ങി.പയസ് കുര്യൻ പുസ്തകം പരിചയപ്പെടുത്തി. ഫാ.ഫിലിപ്പോസ് ഡാനിയൽ, ഫാ.ജുബിൻ രാജ്, ഡോ. ജേക്കബ് സാംസൺ, പ്രൊഫ. ജോസ് വി. കോശി, ബേബി ജോൺ, സുനീഷ് ഫിലിപ്പ്, എൽസ വർഗീസ്, ഷിബു ചിറക്കരോട്, പ്രൊഫ. ക്രിസ്റ്റി പേരയിൽ എന്നിവർ പ്രസംഗിച്ചു.