പത്തനംതിട്ട: യുവാവ് ഭാര്യയുടെ വീട്ടുമുറ്റത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചനിലയിൽ. ചങ്ങനാശേരി തൃക്കൊടിത്താനം പൊട്ടൻമൂഴി പുത്തൻപുരയിൽ ഹാഷിമാണ് (39) മരിച്ചത്. ഹാഷിമിന്റെ ഭാര്യ വീടായ പത്തനംതിട്ട വലഞ്ചുഴി കോയിക്കൽ മേലേതിൽ വീട്ടുമുറ്റത്ത് ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഫയർഫോഴ്സ് എത്തി തീയണച്ചപ്പോഴേക്കും ദേഹം മുഴുവൻ കത്തിയിരുന്നു. ഹാഷിമിന്റെ ഉപദ്രവത്തെ തുടർന്ന് സിനി സ്വന്തം വീട്ടിൽ വന്നുനിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സിനി ജോലി ചെയ്യുന്ന മല്ലശേരിയിലെ കടയിൽ കയറി ഹാഷിം വഴക്കുണ്ടാക്കിയിരുന്നു. ഇരുവരും തമ്മിൽ വിവാഹമോചനക്കേസ് നിലനിൽക്കുന്നുണ്ട്.