ചെങ്ങന്നൂർ : പ്രത്യയ ശാസ്ത്രങ്ങൾക്കും ജാതി മത വർഗ വ്യത്യാസങ്ങൾക്കും അതീതമായ കൂട്ടായ്മയാണ് ചെങ്ങന്നൂർ ഫെസ്റ്റിന്റെ ആത്യന്തികമായ ലക്ഷ്യമെന്ന്മ ന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ചെങ്ങന്നൂർ ഫെസ്റ്റിലെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമകാലീന യാഥാർത്ഥ്യങ്ങളുടെ നേർക്കാഴ്ചകളെ ഹൃദയസ്പർശിയായി ജനങ്ങളിലെത്തിക്കാൻ കഴിയുന്ന ഉപാധികളാണ് കലയും സാഹിത്യവും. ഇവയെല്ലാം ഒത്തുചേരുന്ന ചെങ്ങന്നൂർ ഫെസ്റ്റ് മാതൃകാപരമാണെന്നും മന്ത്രി പറഞ്ഞു. ഔഷധി ചെയർപേഴ്സണും മുൻ എം.എൽ.എയുമായ ശോഭനാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ബിഗ് ബോസ് ഫെയിം സെറീന ആൻ ജോൺസൺ മുഖ്യാതിഥിയായിരുന്നു. ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ പി.എം.തോമസ്, ഭാരവാഹികളായ പാണ്ടനാട് രാധാകൃഷ്ണൻ, ജോൺ ദാനിയേൽ, കെ.ജി. കർത്ത, ജോജി ചെറിയാൻ അഡ്വ.പി.ആർ. പ്രദീപ്കുമാർ, പ്രതിപാൽ പുളിമൂട്ടിൽ, മോഹൻ കൊട്ടാരത്തുപറമ്പിൽ, വത്സമ്മ ഏബ്രഹാം, കൗൺസിലർമാരായ ശോഭാ വർഗീസ്, മിനി സജൻ, റ്റി. കുമാരി എന്നിവർ പ്രസംഗിച്ചു