30-usha-surendranath
ഉഷാ സുരേന്ദ്രനാഥ്

മല്ലപ്പള്ളി : കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി എൽ.ഡി.എഫിലെ ഉഷാ സുരേന്ദ്രനാഥ് തിരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ് ധാരണപ്രകാരം പ്രസിഡന്റ് പ്രകാശ്.പി. സാം രാജിവച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. ഉഷാ സുരേന്ദ്രനാഥിന് 8 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി രാജേഷ് കുമാറിന് 4 വോട്ടും ലഭിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രകാശ് .പി. സാം നിർദ്ദേശിക്കുകയും തങ്കമ്മ ജോർജ് പിന്താങ്ങുകയും ചെയ്തു. ബി.ജെ.പി സ്ഥാനാർത്ഥിയെ സനൽകുമാർ. കെ.ജി നിർദ്ദേശിച്ചു. വിജിത.വി.വി. പിന്താങ്ങി. എൽ .ഡി .എഫ് 8, ബി.ജെ.പി 4, യു.ഡി.എഫ് 1എന്നിങ്ങനെയാണ് കക്ഷിനില.