30-kalung
കോട്ടയം ​- കോഴഞ്ചേരി സംസ്ഥാനപാതയിൽ പരുത്തിപ്പാലത്തെ കലുങ്കിന്റെ സംരക്ഷണഭിത്തി തകർന്ന നിലയിൽ.

മല്ലപ്പള്ളി : കോട്ടയം ​- കോഴഞ്ചേരി സംസ്ഥാന പാതയിൽ പരുത്തിപ്പാലം വളവിലെ കലുങ്കിന്റെ സംരക്ഷണഭിത്തി തകർന്നതുമൂലം അപകട ഭീഷണി. കരിങ്കല്ല് ഉപയോഗിച്ച് നിർമ്മിച്ചിരുന്ന സംരക്ഷണഭിത്തി ഏതോ വാഹനം ഇടിച്ചാണ് തകർന്നത്. 12 അടിയിലെറെ താഴ്ചയുള്ള തോടാണ് സമീപം. റോഡിന്റെ വശങ്ങളിൽ കാടുവളർന്നു നിൽക്കുന്നതിനാൽ തകർച്ച സംഭവിച്ചിരിക്കുന്നത് ഡ്രൈവർമാർക്ക് കാണാൻ കഴിയില്ല. ഒട്ടേറെ വാഹനങ്ങൾ ഇതുവഴി പോകുന്നുണ്ട്. ബി.എം ആൻഡ് ബിസി നിലവാരത്തിൽ നവീകരണം നടത്തിയെങ്കിലും കൊടും വളവിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചിട്ടില്ല. പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെ ആവശ്യം.