vaarshikam
തിരുമൂലപുരം ആസാദ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ്റെ പത്താം വാർഷിക സമ്മേളനം മാത്യു ടി. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: തിരുമൂലപുരം ആസാദ് നഗർ റസിഡന്റ് അസോസിയേഷന്റെ പത്താം വാർഷിക സമ്മേളനം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന്റെ ദശവാർഷിക സ്മരണിക 'മുന്നോട്ട്' പ്രകാശനവും നടന്നു. ചീഫ് എഡിറ്റർ ടി.എൻ.സുരേന്ദ്രൻ സ്മരണിക ഏറ്റുവാങ്ങി . എം.ജി.സോമൻ മെമ്മോറിയൽ ട്രോഫികൾ ഡിവൈ.എസ്.പി എസ്.അഷാദ് വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ജോസ് പഴയിടം മുൻഭരണസമിതി അംഗങ്ങളെയും വാർഡ് കൗൺസിലർ ലെജു എം.സക്കറിയ കുടുംബശ്രീ യൂണിറ്റുകളെയും ആദരിച്ചു. മുൻകൗൺസിലർ ബിനോജ് വർഗീസ് കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി പി.ടി.വിശ്വനാഥൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ചെറിയാൻ മാത്യു കണക്കും അവതരിപ്പിച്ചു. മുൻ നഗരസഭാ ചെയർമാൻ ആർ.ജയകുമാർ, മുൻകൗൺസിലർ എം.പി.ഗോപാലകൃഷ്ണൻ, എം.ജി.എം ഹൈസ്കൂൾ റിട്ട.ഹെഡ്മാസ്റ്റർ എ.ഐ.വർഗീസ് എന്നിവരെ ആദരിച്ചു. ഡോ.ആർ. വിജയമോഹനൻ, ടി.എൻ.ഗോപാലകൃഷ്ണൻ, കുരുവിള മാമ്മൻ, രേഖാമോഹൻ, ബിനീഷ് ബി, സന്തോഷ് അഞ്ചേരിൽ എന്നിവർ സംസാരിച്ചു.