bjp

പത്തനംതിട്ട : എൻ.ഡി.എ ജില്ലാ നേതൃയോഗം ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്തു. എൻ.ഡി.എ ചെയർമാൻ അഡ്വ.വി.എ.സൂരജ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ, എൻ.ഡി.എ ജില്ലാ കൺവീനറും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റുമായ ഡോ. എ.വി.ആനന്ദരാജ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രദീപ് അയിരൂർ, അഡ്വ.കെ.ബിനുമോൻ, ജില്ലാ വൈസ് പ്രസിഡന്റ്​ അജിത് പുല്ലാട്, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ.വി.അരുൺ പ്രകാശ്, ദേശീയ ജനാധിപത്യം ജില്ലാ നേതാക്കളായ അഡ്വ.മഞ്ജു കെ.നായർ, വിനയചന്ദ്രൻ, രഞ്ജിത് എബ്രഹാം തോമസ്, അഖിൽ രവീന്ദ്രൻ, കെ.ആർ.സോജി, രതീഷ് മറ്റപ്പള്ളി,രോഹിത് രാജ്​ തുടങ്ങിയവർ പങ്കെടുത്തു.