yogam

തിരുവല്ല: ഒാൾ കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ 66ാം സംസ്ഥാന സമ്മേളനം മാർച്ച് 8,9,10 തീയതികളിൽ തിരുവല്ലയിൽ നടക്കും. സ്വാഗതസംഘ രൂപീകരണയോഗം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. എ.കെ.പി.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ.കെ ബിജുകുമാർ അദ്ധ്യക്ഷനായി. മാത്യു ടി.തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽസെക്രട്ടറി ഡോ.സി.പത്മനാഭൻ, സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹർഷകുമാർ (ചെയർമാൻ), എ.കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറി കെ.യു.അരുൺ (ജനറൽ കൺവീനർ), ജില്ലാസെക്രട്ടറി റെയ്സൺ സാം.രാജു (കൺവീനർ) എന്നിവർ ഭാരവാഹികളായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു.