
മല്ലപ്പള്ളി : എഴുമറ്റൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ടീൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ കുട്ടികൾക്കായി കൗമാര ബോധവത്കരണ ക്ലാസ് നടത്തി. പി.ടിഎ പ്രസിഡന്റ് പ്രവീൺ ചാലാപ്പള്ളി ഉദ്ഘാടനം ചെയ്തു. ഹെഡ്മിട്രസ് കല ഐ.ബി. അദ്ധ്യക്ഷത വഹിച്ചു. നോഡൽ ടീച്ചർ സജിത നായർ, സീനിയർ അസി.ഇന്ദു .എസ്, എസ് .ആർ. ജി കൺവീനർ ഷർമിള, എച്ച് .എസ്. റ്റി സുനിത .ആർ. അരവിന്ദ്, സ്‌കൂൾ കൗൺസിലർ സുൽത്താന, സ്റ്റാഫ് സെക്രട്ടറി ഡി.സന്തോഷ് എന്നിവർ പ്രസംഗിച്ചു.ഭൂമിക പദ്ധതിയുടെ മുൻ ജില്ലാ കോർഡിനേറ്റർ രശ്മി രാജൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.