
ചെങ്ങന്നൂർ: സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ചെങ്ങന്നൂർ സമഭാവന ഗ്രന്ഥശാലയുടെയും ക്രിസ്ത്യൻ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ക്രിസ്ത്യൻ കോളേജിൽ മൂലക വാരാഘോഷം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 2 വരെ കോളേജിൽ ശാസ്ത്ര വിഭാഗങ്ങളുടെ നേതൃത്വത്തിൽ വിവിധ മൂലകങ്ങളെ ആസ്പദമാക്കിയുള്ള ശാസ്ത്ര പ്രദർശനം, ക്വിസ് മത്സരം, സെമിനാറുകൾ, പ്രസന്റേഷൻ, വർക്ക്ഷോപ്പ്, പ്രബന്ധ അവതരണം എന്നിവ നടത്തുന്നു. ഫെബ്രുവരി 2ന് നടക്കുന്ന സെമിനാർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. സമഭാവന പ്രസിഡന്റ് ഡോ.കുര്യൻ തോമസ് അദ്ധ്യക്ഷനായ ചടങ്ങിൽ മൂലകങ്ങളുടെ വാരാഘോഷം ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ഡോ.ജോൺസൺ ബേബി ഉദ്ഘാടനം ചെയ്തു.