temple

ആറന്മുള: പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് രാവിലെ 10.20നും 10.45നും ഇടയിൽ തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്‌നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി എൻ. രാജീവ്കുമാറിന്റെയും കാർമ്മികത്വത്തിൽ കൊടിയേറും. 12ന് കൊടിയേറ്റ് സദ്യ. വൈകിട്ട് അഞ്ചിന് നൃത്തനൃത്യങ്ങൾ, 6.30ന് തിരുവാതിര, 7.30ന് നൃത്തനൃത്യങ്ങൾ, 8.30ന് ഭക്തിഗാനമേള. തുടർന്ന് വെടിക്കെട്ട്.

നാളെ രാവിലെ ആറിന് തിരുക്കുറൾ സ്തുതി സേവ, 8ന് ശ്രീപാർത്ഥസാരഥി നൃത്തസംഗീതോത്സവം മൃദംഗവിദ്വാൻ ഇലഞ്ഞിമേൽ സുശീൽകുമാർ ഉദ്ഘാടനം ചെയ്യും. 10 ന് സംഗീത സദസ്. 10.30ന് ഉത്സവബലി ആരംഭം. 12ന് ഉത്സവബലി ദർശനം. 6.10ന് കളരിപ്പയറ്റ്, ഏഴിന് നൃത്തോത്സവം, ഒമ്പതിന് കഥകളി ദക്ഷയാഗം.

രണ്ടിന് രാവിലെ എട്ടിന് പ്രഭാഷണം , 10ന് ഉത്സവബലി ആരംഭം, 12.30 ന് അന്നദാനം, അഞ്ചിന് വേലകളി, 6.30ന് സേവ, ഏഴിന് തിരുവാതിര, എട്ടിന് ഭജന. 3ന് രാവിലെ ഏഴിന് ശ്രീബലി 9ന് പാഠകം, 12ന് ഉത്സവബലി ദർശനം. അഞ്ചിന് ഭരതനാട്യം, ആറിന് കാഴ്ചശ്രീബലി തുടർന്ന് വേലകളി, രാത്രി എട്ടിന് നൃത്തഞ്ജലി.

നാലിന് രാവിലെ എട്ടിന് ചാക്യാർകൂത്ത്, ഒമ്പതിന് സംഗീതസദസ്, 10.30ന് ഉത്സവബലി ദർശനം, അഞ്ചിന് സോപാനസംഗീതം, 5.30ന് കാഴ്ചശ്രീബലി, വേലകളി, രാത്രി 8.30ന് തിരുവാതിര, പത്തിന് അഞ്ചാം പുറപ്പാട്, ഗരുഡവാഹനത്തിൽ എഴുന്നള്ളത്ത്, 11.30ന് നൃത്തനാടകം.

അഞ്ചിന് രാവിലെ 9ന്ഓട്ടൻതുള്ളൽ, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി, വേലകളി, 8.30ന് സംഗീതസദസ്, പത്തിന് നൃത്തനൃത്യങ്ങൾ.

ആറിന് രാവിലെ എട്ടിന് പാഠകം, ഒമ്പതിന് തിരുവാതിര, നാലിന് അഷ്ടപതി, അഞ്ചിന് പ്രഭാഷണം, 5.30ന് കാഴ്ചശ്രീബലി വേലകളി, രാത്രി എട്ടിന് കഥാപ്രസംഗം, പത്തിന് കഥകളി മാരുതി ധനഞ്ജയം.

ഏഴിന് രാവിലെ 8.30ന് ഓട്ടൻതുള്ളൽ, 10.30ന് ഉത്സവബലി, 5.30ന് ശ്രീബലി, വേലകളി, 6.30ന് തങ്കതിടമ്പ് എഴുന്നള്ളത്ത്, 8.30ന് ഭക്തിഗാനസുധ.

എട്ടിന് രാവിലെ എട്ടിന് ചാക്യാർകൂത്ത്, ഒമ്പതിന് ഭക്തിഗാന സദസ് വൈക്കം വിജയലക്ഷ്മി, വൈകിട്ട് അഞ്ചിന് കാഴ്ചശ്രീബലി വേലകളി, 10.30ന് പള്ളിവേട്ട എഴുന്നള്ളത്ത്. 1ന് പള്ളിവേട്ട വരവ്.

9ന് രാവിലെ 10.30ന് കൊടിയിറക്ക്, 11.30ന് ബലിക്കൽപുരയിൽ ദേവദർശനം, 12ന് ആറാട്ട് സദ്യ, വൈകിട്ട് നാലിന് ആറാട്ട് എഴുന്നള്ളത്ത്, 8.30ന് ആറാട്ട് കച്ചേരി, രാത്രി 10.30ന് ആറാട്ട് വരവ്, 12.30ന് ചുറ്റുവിളക്ക്. വലിയ കാണിയ്ക്കയോടെ ഉത്സവം സമാപിക്കും.

ഉത്സവ ദിവസങ്ങളിൽ രാവിലെ ഏഴിന് ശ്രീബലി, തുടർന്ന് ചട്ടത്തിൽ മാലചാർത്ത്, സേവ, ഉച്ചയ്ക്ക് 12.3ന് അന്നദാനം