അടൂർ: ഐ.എൻ.ടി.യു.സി അടൂർ നിയോജക മണ്ഡലം കമ്മിറ്റി മഹാത്മാഗന്ധി അനുസ്മരണസമ്മേളനവും പുഷ്പർച്ചനയും നടത്തി. സംസ്ഥാന സെക്രട്ടറി തോട്ടുവ മുരളി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് കുഴുവേലിൽ അദ്ധ്യക്ഷത വഹിച്ചു. അങ്ങാടിക്കൽ വിജയകുമാർ, കൃഷ്ണകുമാർ, എസ് .ബിനു, വല്ലാറ്റുർ വാസുദേവൻ, കെ .എൻ .രാജൻ, ജയകൃഷ്ണൻ പള്ളിക്കൽ, ബാലകൃഷ്ണൻ, എം.ആർ .ജയകുമാർ, സരളാലാൽ, സുനിൽ കുമാർ, റോബർട്ട്, മണ്ണടി മോഹനൻ, വൈഷ്ണവ്, കെ.പി ആനന്ദൻ, അച്യുതൻ പോത്രാട്, കെ.എസ് .രാജൻ, ജയിംസ് ജോർജ്ജ് എന്നിവർ സംസാരിച്ചു.