അടൂർ :ഏറത്ത് സഹകരണ ബാങ്ക് അന്തിച്ചിറയിൽ തുടങ്ങിയ വളം ഡിപ്പോ പിന്നാക്ക വികസന കോർപ്പറേഷൻ ഡയറക്ടർ ടി.ഡി ബൈജു ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ് ജെ.ശൈലേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ആദ്യവിൽപ്പന പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ഗീതാകുമാരി , പാഞ്ചായത്തംഗം ശോഭന കുഞ്ഞുകുഞ്ഞ്, ബാങ്ക് വൈസ് പ്രസിഡന്റ് രാജേഷ് ആമ്പാടി, ഭരണ സമിതി അംഗങ്ങളായ കെ.മോഹനൻ, വി.കുട്ടപ്പൻ, ഡോ. മഹേഷ്, അജിത്ത് കുമാർ, എ.സ്വപ്ന, ഷേർളിയോഹന്നാൻ, വിവിധ രാഷ്ട്രീയ നേതാക്കളായ രാജേഷ് മണക്കാല, മണക്കാല പൊന്നച്ചൻ, വിനേഷ് എന്നിവർ സംസാരിച്ചു.