vinobaji
വിനോബാജി ശ്രീമൂലംനഗർ റസിഡന്റ്സ് അസോസിയേഷന്റെ വാർഷികാഘോഷവും കുടുംബ സംഗമവും നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

അടൂർ : വിനോബാജി ശ്രീമൂലംനഗർ റസിഡന്റ്സ് അസോസിയേഷന്റെ വാർഷികാഘോഷവും കുടുംബ സംഗമവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.പി.സുധാകരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. റവ.ഫാ.പോൾ നിലയ്ക്കൽ, അടൂർഡി. വൈ. എസ്. പി അർ.ജയരാജ്, ഡോ.ജോൺ പീറ്റർ, പ്രൊഫ.സി.എൻ. രാജശേഖരൻ, സി.റ്റി.കോശി, എൻ.ശ്രീകുമാർ, സക്കറിയാ കോശി, കെ. ഇ.ജോൺ, പി.എൻ.രാജലക്ഷ്മി എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ കുടുംബാംഗങ്ങൾ വിവിധ കലാപരിപാടികളും നടത്തി.