31-ngo
പത്തനംതിട്ട കളക്ട്രേറ്റിൽ എൻ ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: മഹാത്മാഗാന്ധിയുടെ 76 ാമത് രക്തസാക്ഷിത്വ ദിനാചരണം എൻ. ജി. ഒ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നു. പത്തനംതിട്ട കളക്ടറേറ്റിൽ ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ് ഉദ്ഘാടനം ചെയ്തു. അടൂരിൽ ജില്ലാ സെക്രട്ടറി ഷിബു മണ്ണടിയും മിനിസിവിൽ സ്റ്റേഷനിൽ ബ്രാഞ്ച് പ്രസിഡന്റ് ദിലീപ് ഖാനും ഉദ്ഘാടനം ചെയ്തു. ബിജു ശാമുവേൽ, ബി പ്രശാന്ത് കുമാർ, എസ്. കെ .സുനിൽ കുമാർ, ഡി. ഗീത, നൗഫൽ ഖാൻ,പിക്കു വി .സൈമൺ, അനിൽകുമാർ .ബി , ആർ .രാജേഷ്,റോണി പീറ്റർ, മഞ്ജു, ഷീബ, ജയപ്രകാശ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.