31-dcc-pta
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ നടത്തിയ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ വാർഷിക ദിനാചരണം ഡി.സി.സി ജനറൽ സെക്രട്ടറി സമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 76-ാം രക്തസാക്ഷിത്വ വാർഷികം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ വിവിധ പരിപാടികളോടെ ആചരിച്ചു. രക്തസാക്ഷി അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എലിസബത്ത് അബു, ബ്ലോക്ക് ഭാരവാഹികളയ വി.സി ഗോപിനാഥപിള്ള, എം.സി ഗോപാലകൃഷ്ണള്ള, പ്രമോദ് താന്നിമൂട്ടിൽ, സണ്ണി കണ്ണംമണ്ണിൽ, മണ്ഡലം ഭാരവാഹികളായ സുധീഷ് കുമാർ , ജെയിംസ് പരുത്തിയാനി, ശ്രീകുമാർ ചെറിയത്ത്,മോനി ജോർജ്ജ്, കേണൽ പി.എ മാത്യു, പ്രശാന്ത് മലയാലപ്പുഴ, മാത്യു ഇലക്കുളം, വിത്സൺ പരുത്തിയാനി, സനൽകുമാർ മലയാലപ്പുഴ, ബിജി ലാൽ തുണ്ടിയിൽ, ബിനോയ് മണക്കാട്ട് എസ്. സോനു , കണ്ണൻ ആനത്താനി എന്നിവർ പ്രസംഗിച്ചു.