adhalath

പത്തനംതിട്ട : വനിതാകമ്മിഷൻ അംഗം അഡ്വ.എലിസബത്ത് മാമ്മൻ മത്തായിയുടെ നേതൃത്വത്തിൽ നടന്ന ജില്ലാതല അദാലത്തിൽ 19 പരാതികൾ തീർപ്പാക്കി.
ആകെ 64 പരാതികളാണ് പരിഗണിച്ചത്. അഞ്ചു പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പൊലീസിനും ഒരു പരാതി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കും നൽകി. 39 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.
അയൽ തർക്കങ്ങൾ, കുടുംബപ്രശ്‌നങ്ങൾ, ഗാർഹിക പ്രശ്‌നങ്ങൾ എന്നിവ സംബന്ധിച്ച പരാതികളായിരുന്നു ഏറെയും. പാനൽ അഭിഭാഷകരായ എസ്.സബീന, ആർ.രേഖ, കൗൺസിലർ അമല എൽ.ലാൽ, വനിതാസെൽ പൊലീസ് ഉദ്യോഗസ്ഥരായ ദീപാ മോഹൻ, സ്മിത രാജി എന്നിവർ പങ്കെടുത്തു.