പന്തളം: കുടുംബശ്രീ ജില്ലാ മിഷൻ ജില്ലയിലെ 5 പഞ്ചായത്തുകളിൽ സ്ഥാപിക്കുന്ന വെജിറ്റബിൾ കിയോസ്‌ക് ജില്ലാതല ഉദ്ഘാടനം പന്തളം തെക്കേക്കരയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് നിർവഹിച്ചു. കുടുംബശ്രീ ഡി.എം.സി ആദില.എസ്, സി.ഡി.എസ് ചെയർപേഴ്‌സൺ രാജി പ്രസാദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ, വി.പി.വിദ്യാധര പണിക്കർ, ശ്രീവിദ്യ,ബി പ്രസാദ് കുമാർ, കുടുംബശ്രീ ഡി.പി.എം സുഹാന ബീഗം, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൃഷ്ണകുമാർ സി.എസ്, അസിസ്റ്റന്റ് സെക്രട്ടറി അജിത് കുമാർ, ശ്രീദേവി, വിനീത, ആശ, സുരേഖ തുടങ്ങിയവർ പങ്കെടുത്തു.