
തുമ്പമൺ: മതേതരത്വവും സോഷ്യലിസവും ബി.ജെ.പി ഭരണത്തിൽ പരീക്ഷണം നേരിടുമ്പോൾ ഇന്ത്യ ഒന്നായി നിലനിൽക്കാൻ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്ന് തുമ്പമൺ മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത ഡി.സി.സി അദ്ധ്യക്ഷൻ പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽപറഞ്ഞു. പ്രസിഡന്റ് രാജു സഖറിയ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സഖറിയ വർഗീസ്, ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.ഡി.എൻ.തൃദീപ്, റോണി സഖറിയ, അഡ്വ.രാജേഷ്, റോയിക്കുട്ടി ജോർജ്ജ്, ഉമ്മൻ ചക്കാലയിൽ, എം.എൻ.ശശി, ടി.കെ.ജയൻ, ബിജി ജോൺ, മോഹൻ തോമസ്, ബാബു ജോർജ്, ഗീതാറാവു, ലാലി ജോൺ എന്നിവർ പ്രസംഗിച്ചു.