അടൂർ : അടൂർ- പെരിക്കല്ലൂർ കെ.എസ്.ആർ.ടി.സി സർവീസ് ഇന്നു പുനരാരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. മന്ത്രി കെ.ബി. ഗണേഷ് കുമാർ വിളിച്ചു ചേർത്ത യോഗത്തിൽ കെ.എസ്.ആർ.ടി.സി ഇ.ഡി. ഓപ്പറേഷൻ ജി .പി. പ്രദീപ്കുമാർ, ഇ.ഡി.വിജിലൻസ് ഓഫീസർ ജി.അനിൽകുമാർ, എ.റ്റി.ഒ സാമുവൽ, അടൂർ ഇൻസ്‌പെക്ടർ രാജേഷ് തോമസ്, സി.റ്റി.ഒ. ഉദയകുമാർ, വിജിലൻസ് ഓഫീസർ താജുദ്ദീൻ സാഹിബ് എന്നിവർ പങ്കെടുത്തു.