job

പത്തനംതിട്ട : സർക്കാർ നോളേഡ്ജ് ഇക്കോണമി മിഷൻ, കുടുംബശ്രീ ജില്ലാ മിഷൻ, ക്ലാസിക് എച്ച്.ആർ സൊല്യൂഷൻ എന്നിവ സംയുക്തമായി തൊഴിൽ മേള സംഘടിപ്പിക്കും. മൂന്നിന് രാവിലെ ഒൻപത് മുതൽ തിരുവല്ല മാക്ഫാസ്റ്റ് കോളേജിലാണ് മേള. എസ്.ബി.ഐ അഗ്രി ലോൺ ഓഫീസർ, ജൂനിയർ അസിസ്റ്റന്റ്, ബിസിനസ് ഡെവലപ്പ്‌മെന്റ് ഓഫീസർ എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ്. ബിരുദം യോഗ്യതയുള്ള 18 നും 34 ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. കേരള സർക്കാരിന്റെ സ്വകാര്യ മേഖലയിൽ തൊഴിൽ കൊടുക്കുന്നതിനുള്ള വെബ് ആയ ഡി.ഡബ്ല്യൂ.എം.എസിൽ (www.knowledgemission.kerala.gov.in) രജിസ്റ്റർ ചെയ്ത് തൊഴിൽ മേളയിൽ പങ്കെടുക്കാം. ഫോൺ : 9188951489, 9496530442.