റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ സമീപം വൻ തീപിടിത്തം.ഇന്നലെ ഉച്ചക്ക് മൂന്നിന് ഉതിമൂട് വലിയകലുങ്കിലെ കനാലിന് സമീപമാണ് സംഭവമുണ്ടായത്. നാട്ടുകാരുടേയും അഗ്‌നിരക്ഷാ സേനയുടേയും സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി.കനാലിന് സമീപം കാടുപിടിച്ചു കിടക്കുന്ന സർക്കാർ വക സ്ഥലത്താണ് തീപിടിച്ചത്.കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് തീപിടിത്തം ഉണ്ടായി. 11കെ .വി വൈദ്യുതി ലൈനിന് തകരാർ നേരിട്ടിരുന്നു.വേനൽ കടുത്തതോടെ തോട്ടം മേഖലകളും കാടുപിടിച്ച ഒഴിഞ്ഞ സ്ഥലങ്ങളും തീപിടിത്ത ഭീഷണിയിലാണ്.