karthik

അടൂർ: എം.സി.റോഡിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു. അടൂർ പന്നിവിഴ ഗിരീഷ് ഭവനത്തിൽ ഉണ്ണികൃഷ്ണന്റെയും സുനിതയുടെയും മകൻ കെ.യു.കാർത്തിക് (നന്ദു-18) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 12.30 ന് അടൂർ നെല്ലിമൂട്ടിൽപ്പടിയിൽ ബൈക്ക് മറിഞ്ഞ് റോഡരികിൽ കിടന്ന കാർത്തിക്കിനെ ഇതുവഴി വന്ന ഇരുചക്രവാഹന യാത്രക്കാരനാണ് കണ്ടത്. അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ സംഭവസ്ഥലത്ത് ഒാട്ടോറിക്ഷയുടെ ചില ഭാഗങ്ങൾ കണ്ടെത്തി . ഒാട്ടോറിക്ഷ ബെക്കിൽ തട്ടിയതാകാം അപകടകാരണമെന്നാണ് കരുതുന്നത്. പൊലീസ് അന്വേഷണം തുടങ്ങി. കൈതപ്പറമ്പ് കെ.വി.വി.എസിലെ ബിരുദ വിദ്യാർത്ഥിയാണ് കാർത്തിക്