kitt
ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി സാന്ത്വനപരിചരണം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന രോഗീബന്ധു സംഗമത്തിന്റെ ഭാഗമായി നടന്ന ഭക്ഷ്യക്കിറ്റ് വിതരണം

ചെങ്ങന്നൂർ: ജില്ലാ പഞ്ചായത്തും ചെങ്ങന്നൂർ ജില്ലാ ആശുപത്രി സാന്ത്വനപരിചരണ യൂണിറ്റും സംയുക്തമായി രോഗീബന്ധു സംഗമവും ഭക്ഷ്യക്കിറ്റ് വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ.വി പ്രിയ ഉദ്ഘാടനം ചെയ്തു. നഗരസഭ ആക്ടിംഗ്ചെയർമാൻ മനീഷ് കീഴാമഠം അദ്ധ്യക്ഷനായി. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ടി.കുമാരി, വാർഡ് കൗൺസിലർ എം.വിജി, ആശുപത്രി സൂപ്രണ്ട് ഡോ.അനിതാകുമാരി, ഡോ.ബീന, ഡോ.രമ്യ, ഡോ.അർച്ചന ഉദയൻ, നഴ്സിംഗ് സൂപ്രണ്ട് ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.