തിരുവല്ല: മഹാത്മാഗാന്ധിയുടെ 76 ാമത് രക്തസാക്ഷിത്വ ദിനാചരണവും അനുസ്മരണ സമ്മേളനവും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.സതീഷ് ചാത്തങ്കരി അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിജോ ചെറിയാൻ, നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ, മഹിളാ കോൺഗ്രസ്, പ്രസിഡന്റ് ജസി മോഹൻ, ആർ.ജയകുമാർ, വിശാഖ് വെൺപാല, മുൻസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്, വിനോദ് കോവൂർ, ജാസ് പോത്തൻ,റെജിനോൾഡ് വർഗീസ്,സാറാമ്മ ഫ്രാൻസിസ്, ലെജു തിരുമൂലപുരം,കൊച്ചുമോൾ പ്രദീപ്, എ.ജി ജയദേവൻ, ക്രിസ്റ്റഫർ ഫിലിപ്പ് സജി എം.മാത്യു, രാജൻ തോമസ്, തോമസ് വർഗീസ്, പോൾ തോമസ്, രതീഷ് പാലിയിൽ, സെബാസ്റ്റ്യൻ കാടുവെട്ടൂർ, രാജേഷ് മലയിൽ, പ്രദീപ് കുമാർ, ബെന്നി സ്കറിയ എന്നിവർ പ്രസംഗിച്ചു.