തിരുവല്ല: തുകലശ്ശേരിയിൽ കളത്തട്ട് ഗ്രന്ഥശാല ആൻഡ് റീഡിംഗ് റൂമിന്റെ പ്രവർത്തനമാരംഭിച്ചു. മാത്യൂ ടി.തോമസ് എം.എൽ.എ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് ടി.എ.എൻ ഭട്ടതിരിപ്പാട് അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി.ആന്റണി പതാക ഉയർത്തി. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.കെ.ജി നായർ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.ബാലചന്ദ്രൻ, ടി.എ.റെജികുമാർ, എം.ആർ.ശ്രീജ, ബിന്ദു റജി കുരുവിള, റീന വിശാൽ, ദാനിയേൽ വർഗീസ്, സി.എൻ.വിനോദ്,സി.പി.ഗീവർഗീസ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ തിരുവല്ലയിലെ കാലാകാരൻമാരായ കൃഷ്ണൻകുട്ടി, ഗോപിനാഥൻ നായർ, രാജഗോപാൽ, സദാശിവൻ പിള്ള എന്നിവരെ ഗ്രന്ഥശാല ആദരിച്ചു.