31-mohanraj
കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ ജില്ലാ ഗാന്ധി സ്മൃതി സദസ്സ് പി.മോഹൻ രാജ് ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ ഗാന്ധി സ്മൃതി ചർച്ചാ സദസ് കെ.പി.സി.സി അംഗം പി.മോഹൻരാജ് ഉദ്ഘാടനംചെയ്തു. ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ. പി.കെ.മോഹൻ രാജ് മുഖ്യപ്രഭാഷണം നടത്തി. ബിനു എസ് .ചക്കാലയിൽ,അനൂപ് മോഹൻ എന്നിവർ ക്ളാസെടുത്തു. പ്രൊഫ.ജെ.ജോൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ. ഗോപീമോഹൻ,എലിസബത്ത് അബു,അഡ്വ. ഷൈനി ജോർജ്ജ്,അബ്ദുൾ കലാം ആസാദ് ശ്രീദേവി ബാലകൃഷ്ണൻ ,ലീല രാജൻ ,എം.ആർ.ജയപ്രസാദ് , രാജൻ പടിയറ,സോമൻ ജോർജ് ,എന്നിവർ പ്രസംഗിച്ചു.