
ചെങ്ങന്നൂർ: സിനിമാ താരമാണെന്നതിനെക്കാൾ താൻ അഭിമാനം കൊള്ളുന്നത് ഒരു കർഷകനാണെന്നതിലാണെന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു. ചെങ്ങന്നൂർ ഫെസ്റ്റിലെ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച രീതിയിൽ കൃഷി ചെയ്ത് വീട്ടിലേക്കാവശ്യമായ പച്ചക്കറികളെല്ലാം ഉല്പാദിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മേളകൾ കർഷകർക്ക് ഏറെ പ്രചോദനം നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമാ സീരിയൽ താരം എം.ബി പത്മകുമാർ മുഖ്യാതിഥിയായിരുന്നു. എം.കെ മനോജ് അദ്ധ്യക്ഷത വഹിച്ചു. ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ പി.എം തോമസ്, നഗരസഭാ കൗൺസിലർമാരായ റിജോ ജോൺ ജോർജ്, കെ.ഷിബുരാജൻ, ഫെസ്റ്റ് കമ്മിറ്റി കൺവീനർ രാധാകൃഷ്ണൻ പാണ്ടനാട്, അഡ്വ.എബി കുര്യാക്കോസ്, അഡ്വ.പി.ആർ.പ്രദീപ്കുമാർ, മോഹൻ കൊട്ടാരത്തുപറമ്പിൽ, പ്രതിപാൽ പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.