01-puttathani-road
പുറ്റത്താനി ​ കിളിയൻകാവ് റോഡിൽ ജലനിധിയുടെ പൈപ്പ് സ്ഥാപിച്ചതിനെ തുടർന്ന് വാട്ടർ അതോറിറ്റിയുടെ പൈപ്പ് തകർന്ന് കുടിവെള്ളം പാഴാകുന്നനി​ലയിൽ

മല്ലപ്പള്ളി : എഴുമറ്റൂരിൽ ജൽജീവൻ പദ്ധതിക്കായി പൈപ്പ് സ്ഥാപിച്ച ഭാഗങ്ങളിൽ മുമ്പുണ്ടായിരുന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായ പുറ്റത്താനി, വേങ്ങഴ, ആശുപത്രിപ്പടി,പച്ചില മാങ്കൽ, കഞ്ഞിത്തോട്, മാക്കാട്, ചേറ്റേയിൽപ്പാലം എന്നിവിടങ്ങളിലായി ഇരുപതോളം ഇടങ്ങളിലാണ് പൈപ്പ് പൊട്ടിയത്. വീട്ടുകണക്ഷൻ ഉള്ളവർക്ക് വെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതി. അധികാരികൾ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.