1
എം. എസ്. സി. എ സ്കോളർഷിപ്പ് ലഭിച്ച ജോയൽ ജോർജിനെ ആന്റോ ആന്റണി എം. പി. ഭവനത്തിലെത്തി അനുമോദിക്കുന്നു. കല്ലൂപ്പാറ പഞ്ചായത്ത്‌ അംഗം എബി മേക്കരിങ്ങാട്ടും, കുടുംബാംഗങ്ങളും സമീപം.

മല്ലപ്പള്ളി : ഇറ്റലിയിലെ ഫ്ലോറൻ സർവകലാശാലയിൽ ആറ്റോമിക് ആൻഡ് മോളിക്യുലാർ ഫോട്ടോണിക്സിൽ ഗവേഷണം നടത്തുന്നതിന് 1.05 കോടി രൂപയുടെ മേരി സ്കോഡോവ്സക ക്യൂറി അക്ഷൻസ് (എം. എസ്. സി. എ.) സ്കോളർഷിപ്പ് ലഭിച്ച കല്ലൂപ്പാറ മടപ്പള്ളിൽ പട്ടേരിൽ ജോർജ് തോമസിന്റെ മകൻ ജോയൽ ജോർജിനെ ആന്റോ ആന്റണി എം. പി.വീട്ടിലെത്തി അനുമോദിച്ചു.