പത്തനംതിട്ട: മദ്ധ്യതിരുവിതാംകൂർ കാർഷിക മേളയും പുഷ്പഫല പ്രദർശനവും 23 മുതൽ മാർച്ച് 3 വരെ കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്, സെൻട്രൽ ട്രാവൻകൂർ ഡെവലപ്‌മെന്റ് കൗൺസിൽ, കോഴഞ്ചേരി അഗ്രിഹോർട്ടി സൊസൈറ്റി, കേന്ദ്ര കൃഷി വിജ്ഞാന കേന്ദ്രം, സെന്റ് തോമസ് കോളേജ് അലൂമ്‌നി അസോസിയേഷൻ എന്നിവയുടെയും സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് മേള . ഊട്ടി മോഡൽ പുഷ്പമേള, അമ്യൂസ്‌മെന്റ്പാർക്കുകൾ,വിവിധ വിഷയങ്ങളിൽ ദേശീയ സെമിനാറുകൾ, കലാസന്ധ്യ, സാംസ്‌കാരിക പരിപാടികൾ, വിവിധ മത്സരങ്ങൾ എന്നിവ ഉണ്ടാകും.
വാർത്താ സമ്മേളനത്തിൽ സൊസൈറ്റി പ്രസിഡന്റ് വിക്ടർ ടി .തോമസ്, പഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ്, ജനറൽ കൺവീനർമാരായ ബിജിലി പി. ഈശോ, പ്രസാദ് ആനന്ദഭവൻ എന്നിവർ പങ്കെടുത്തു