prati
പ്രതി സുധീഷ്

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കോന്നി ഐരവൺ ചവണിക്കോട്ട് പാറയിൽ പുത്തൻവീട്ടിൽ സുധീഷിനെ (24) പത്തനംതിട്ട പോക്‌സോ പ്രിൻസിപ്പൽ ജഡ്ജ് ജയകുമാർ ജോൺ 52 വർഷം കഠിന തടവിനും രണ്ടു ലക്ഷത്തി നാൽപത്തയ്യായിരം രൂപ പിഴയും ശിക്ഷിച്ചു. പിഴ ഒടുക്കാതിരുന്നാൽ രണ്ടര വർഷം അധിക കഠിന തടവ് അനുഭവിക്കണം.
2021ൽ 17 വയസുണ്ടായിരുന്ന പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ വീട്ടിൽ അർദ്ധരാത്രിയിൽ അതിക്രമിച്ചുകയറിയ പ്രതിയെ, മാതാപിതാക്കൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.ജയ്‌സൺ മാത്യൂസ് ഹാജരായി. പോക്സോ നിയമപ്രകാരമാണ് ശിക്ഷ. കോന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.എെ സി.ബിനുവാണ് അന്വേഷണം നടത്തിയത്. പ്രതിയുടെ പ്രായം കണക്കിലെടുത്തും 6 മാസം പ്രായമായ ഒരു കുട്ടിയുടെ പിതാവാണെന്ന പരിഗണനയിലും വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. തുടർച്ചയായി 20 വർഷം ജയിലിൽ കഴിയേണ്ടിവരും. ഇരയ്ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും കോടതി നിർദേശിച്ചിട്ടുണ്ട്.