ചെങ്ങന്നൂർ: തൃപ്പുലിയൂർ മഹാവിഷ്ണുക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി തറയിൽ കുഴിക്കാട്ടില്ലത്ത് അഗ്നി ശർമൻ വാസുദേവൻ ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. ഫെബ്രുവരി 9 നാണ് ആറാട്ട്. ഇന്ന് രാവിലെ 6ന് നാരായണീയം, 8ന് ഭാഗവതപാരായണം, 5.30ന് തിരുവാതിര, 6.30ന് സേവ, രാത്രി 9.30ന് പുറപ്പാട് എഴുന്നള്ളത്ത്. ഫെബ്രുവരി 2ന് രാവിലെ 6ന് നാരായണീയം, 8ന് ഭാഗവതപാരായണം, വൈകിട്ട് 5 30ന് തിരുവാതിര രാവ്, 6.30ന് സേവ, രാത്രി 12.15 ന് നാടകം. 3ന് രാവിലെ 6ന് നാരായണീയം, 8ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 2ന് ഗാനമേള, 6.15ന് സേവ, രാത്രി 9.15ന് അൻപൊലി എഴുന്നള്ളത്ത് . 4ന് രാവിലെ 6ന് നാരായണീയം, 8ന് ഭാഗവതപാരായണം, വൈകിട്ട് 6.15ന് സേവ, രാത്രി 9.15ന് അൻപൊലി എഴുന്നള്ളത്ത്. 5ന് രാവിലെ 6ന് നാരായണീയം, 8ന് ഭാഗവതപാരായണം, വൈകിട്ട് 5ന് തിരുവാതിര, വൈകിട്ട് 6.30ന് ഗരുഡവാഹനം എഴുന്നള്ളത്ത്. 7ന് സേവ, 10ന് നൃത്തസന്ധ്യ, 10.30 ന് വയലിൻ ഫ്യൂഷൻ. 6ന് രാവിലെ 6ന് നാരായണീയം, 8ന് ഭാഗവതപാരായണം, ഉച്ചയ്ക്ക് 12.15ന് മെഗാഷോ, വൈകിട്ട് 6.15ന് സേവ, രാത്രി 9.30ന് അൻപൊലി എഴുന്നള്ളത്ത്. 7ന് രാവിലെ 8ന് നാരായണീയം, വൈകിട്ട് 6.40ന് സോപാനസംഗീതം, 7ന് സേവ, 10.30ന് മേജർസെറ്റ് കഥകളി. 8ന് രാവിലെ 6.30ന് നാരായണീയം, 8.30ന് ആനയൂട്ട്, 10ന് ചമയപ്രദർശനം, ഉച്ചയ്ക്ക് 1ന് ഓട്ടൻതുള്ളൽ, വൈകിട്ട് 7ന് സേവ, രാത്രി 11ന് പള്ളിവേട്ട എഴുന്നള്ളത്ത്. 12.15ന് ബ്രഹ്മാണ്ഡ ബാലെ. 9ന് രാവിലെ 8.10ന് ശ്രീബലി 8ന് ഭാഗവതപാരായണം, 12ന് ആറാട്ട് സദ്യ, വൈകിട്ട് 5ന് കൊടിയിറക്ക് 5.30ന് ആറാട്ട് എഴുന്നള്ളത്ത്, 6ന് നാദസ്വരക്കച്ചേരി, വൈകിട്ട് ഏഴിന് ഗാനമേള, 10.30 ന് കഥാപ്രസംഗം, 12.30ന് ആറാട്ട് എതിരേൽപ്പ്.