fest
ചെങ്ങന്നൂർ ഫെസ്റ്റിൽ ചൊവ്വാഴ്ച നടന്ന സാംസ്കാരിക സമ്മേളനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല മോഹൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ചെങ്ങന്നൂർ : ചെങ്ങന്നൂർ ഫെസ്റ്റിൽ തിരക്കേറുന്നു. ഫെസ്റ്റ് 4 ന് സമാപിക്കും. ചൊവ്വാഴ്ച നടന്ന സാംസ്കാരിക സമ്മേളനം ആലപ്പുഴ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സല മോഹൻ ഉദ്ഘാടനം ചെയ്തു. ഡോ.ഷേർലി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജെസി സാം,ഗീത അനിൽകുമാർ , വത്സമ്മ ഏബ്രഹാം,ഷേർലി അലക്സ്, ഗീത ജോജി, നിമ്മി മാത്യു, പ്രീത സതീഷ് എന്നിവർ പ്രസംഗിച്ചു.