മല്ലപ്പള്ളി : മല്ലപ്പള്ളി ബിവറേജസിൽ മദ്യം വാങ്ങുന്നതിനിടെയിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ കലാശിച്ചു. കവിയൂർ പുന്നിലം കോളനിയിൽ ഷാജി സുരേന്ദ്രൻ (50) വായ്പൂര് മേലേത്തറയിൽ വീട്ടിൽ സനോഷ് (42) എന്നിവരെ കീഴ് വായ്പൂര് പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
ബിവറേജിൽ മദ്യം വാങ്ങാൻ ക്യൂനിന്ന ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഷാജി സനോഷിന്റെ കരിങ്കല്ലുകൊണ്ട് ഇടിക്കുകയുമായിരുന്നു. ഇയാളുടെ തലയ്ക്കും ചെവിയുടെ ഭാഗത്തും പരിക്കുണ്ട്.