 
കോന്നി: പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പോക്സോ കേസിലെ പ്രതിയെ ഒന്നര കിലോമീറ്റർ പിന്തുടർന്ന് ഓടിച്ചിട്ട് പൊലീസ് പിടികൂടി. 11 വയസുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്ത പൊതീപ്പാട്, ആനചാരിക്കൽ, ആലുനിൽക്കുന്നതിൽ, രാജൻ കുട്ടിയാണ് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.