ad

പത്തനംതിട്ട : വെട്ടിക്കുറച്ച റിട്ടയർമെന്റ് ആനുകൂല്യം പുന:സ്ഥാപിച്ച് തൊഴിലാളികൾക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഓൾ കേരള ടെയിലേഴ്‌സ് അസോസിയേഷൻ ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന ട്രഷറർ ജി കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ. രാജസേനൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ജി. രാജൻ, എം. എസ് ഗോപാലകൃഷ്ണൻ നായർ , എം രാജൻ, എം വി ജേക്കബ്, ബി രാജമ്മ, ബിന്ദു എസ്,ഒ.കൃഷ്ണവേണി, രമണിയമ്മ,​ കെ ആർ, ജയശ്രീ എസ്, സജിത എസ്, എം മോഹനൻ എന്നിവർ സംസാരിച്ചു.