
പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും സിവിൽ സ്റ്റേഷനു മുമ്പിൽ ധർണയും നടത്തി. ജില്ലാ പ്രസിഡന്റ് മാത്യൂസ് ഏബ്രഹാം അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജോർജ്ജ് വർഗീസ്, എം. രാജേന്ദ്രൻ പിള്ള, ഷാജൻ ഏബ്രഹാം, ജെയ്‌സൺ മാത്യു, സജി എബ്രഹാം, പി.ഡി.രാജൻ, ഗോപാലകൃഷ്ണക്കുറുപ്പ്, ബി. പ്രശാന്തൻ, റോയ് ജോസഫ്, ആർ. രാജേഷ്, ജെയ്ൻ കെ. ഏബ്രഹാം, അനിതാ രാജ് എന്നിവർ പ്രസംഗിച്ചു.