arafa-
കൊല്ലൂർവിള പള്ളിമുക്ക് അറഫാ നഗർ റസിഡൻസ് അസോസിയേഷന്റെ വാർഷികവും കുടുംബ സംഗമവും പ്രതിഭാസംഗമവും എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കൊല്ലൂർവിള പള്ളിമുക്ക് അറഫാ നഗർ റസിഡൻസ് അസോസിയേഷന്റെ വാർഷികവും കുടുംബ സംഗമവും പ്രതിഭാസംഗമവും എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അറഫാ നഗർ പ്രസിഡന്റ് എ.കെ.അഷ്റഫ് അദ്ധ്യക്ഷനായി. കൗൺസിലർ ഹംസത്തുബീവി അറഫാ നഗറിന്റെ കലണ്ടർ പ്രകാശനം ചെയ്തു. മുഖ്യ പ്രഭാഷകനായ പുനലൂർ സോമരാജൻ, കൊല്ലൂർവിള സുനിൽ ഷാ, സദക്കത്തുള്ള, ഷാനവാസ്, എന്നവരെ ആദരിച്ചു. ഹാജി എസ്.സലീം ലബോറട്ടറി ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ മെഡിക്കൽ ക്യാമ്പ് ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു.എൻഎസ് ഹോസ്പിറ്റലിലെ ദന്തൽ വിഭാഗം, പീഡിയാട്രിഷൻ, ജനറൽ മെഡിസിൻ, മേവറം അഹല്യ കണ്ണാശുപത്രി, ദേവി സ്കാൻസ് (തമാം )ലബോറട്ടറി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. ആസാദ് അഷറഫ്, സുമിന അൽത്താഫ് എന്നിവർ വിദ്യാഭ്യാസ സെമിനാറുകൾക്ക് നേതൃത്വം നൽകി. മുഹമ്മദ് ഷാഹി, എം.ഷാജഹാൻ, എ.കെ.അസനാര് കുഞ്ഞ്, നാസർ കുളപ്പുറം, നഹാസ് പറമ്പിൽ, സഫീർ ഷാ, എം.ഷറഫുദ്ദീൻ, എ.കെ.നിസാം, കമാൽ തോപ്പിൽ, മുഹമ്മദ് ഹസൻ, ബിസ്മി നവാസ്,

ഐ.സുനീർ, ഡോ.എം.എം.കുഞ്ഞ്, അബ്ദുൽ റഷീദ് അയണിമൂട്ടിൽ, ഹാജി ഷുക്കൂർ,നാസർ, ദിൽഷാദ്, അബ്ദുൽ വാഹിദ്, ഷെമി, അജി തുടങ്ങിയവർ സംസാരിച്ചു.