kk

പാരിപ്പള്ളി: ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങൾ ആധുനിക കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ അഭിപ്രായപ്പെട്ടു. കേരള ബ്രദേഴ്സ് ഗാന്ധിദർശൻ സമിതി ചാത്തന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന പദയാത്രികർക്കായി ഒരുക്കിയ സൗജന്യ കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി ദർശൻ സമിതി ചെയർമാൻ പാരിപ്പള്ളി വിനോദ് അദ്ധ്യക്ഷനായി. മുൻ ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആർ.ഡി.ലാൽ, എം.എ.സത്താർ, നിജാബ് മൈലവിള, സുനിത ജയകുമാർ, ബി.ജയകുമാർ, ശശാങ്കൻ, ടി.കെ.ഷിബു കോട്ടയ്ക്കേറം, വരദരാജൻ നായർ എന്നിവർ സംസാരിച്ചു.