ചവറ: കെ.പി.സി.സിയുടെ നിർദ്ദേശമനുസരിച്ച് പന്മന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി കോട്ടയിൽ സംഘടിപ്പിച്ച ഫാസിസ്റ്റ് വിമോചന സദസ് കെ.പി.സി.സി സെക്രട്ടറി ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ അദ്ധ്യക്ഷനായി. ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി അനിൽ സ്വാഗതം പറഞ്ഞു. യു.ഡി.എഫ് ചെയർമാൻ കോലത്ത് വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി , ഐ.എൻ.ടി.സി സംസ്ഥാന സെക്രട്ടറി അഡ്വ.യൂസഫ് കുഞ്ഞ്, പന്മന ബാലകൃഷ്ണൻ പൊന്മന നിഷാന്ത്, മണ്ഡലം പ്രസിഡന്റുമാരായ നിഷ സുനീഷ്,ബിജു തെക്കുംഭാഗം ,കോണിൽ രാജേഷ് ,അൻവർക്കാട്ടിൽ, സുധാകരൻ, വേലായുധൻകുട്ടി, കോഞ്ചേരി ഷംസുദ്ദീൻ, പഞ്ചായത്ത് മെമ്പർമാർ കോൺഗ്രസ് നേതാക്കന്മാർ ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ, മഹിളാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു .