ഓച്ചിറ: എൻ.ബി.ത്രിവിക്രമൻപിള്ള ഫൗണ്ടേഷൻ ഫോർ ആർട്സ് ആൻഡ് ലിറ്ററേച്ചറിന്റെ നേതൃത്വത്തിൽ നടത്തിയ എൻ.ബി ത്രിവിക്രമൻപിള്ള അനുസ്മരണവും പുരസ്കാര സമർപ്പണവും വലിയകുളങ്ങര ഓണാട്ട് ഭഗവതി ക്ഷേത്രം ടി.ഡി.നമ്പൂതിരി ഹാളിൽ നടന്നു. സി.ആർ.മഹേഷ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള എൻ.ബി.ടി പുരസ്കാരം നിലമ്പൂർ ആയിഷയ്ക്ക് മുൻ മന്ത്രി സി. ദിവാകരനും സി.ആർ.മഹേഷ് എം.എൽ.എയും ചേർന്നും മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്കുള്ള പുരസ്കാരം ക്ലാപ്പന പ്രിയദർശിനി ഗ്രന്ഥശാലയ്ക്ക് സിനിമാ - നാടക നടൻ ഗോപൻ കൽഹാരവും സമ്മാനിച്ചു. ചടങ്ങിൽ എൻ.ബി.ടിയെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനവും അനുസ്മരണവും എൻ. ഷൺമുഖംപിള്ള നിർവഹിച്ചു. പ്രൊഫ.പ്രയാർ പി.രാധാകൃഷ്ണക്കുറുപ്പ് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ഫൗണ്ടേഷൻ പ്രസിഡന്റ് തഴവ സഹദേവൻ അദ്ധ്യക്ഷനായി. പ്രിയദർശിനി ഗ്രന്ഥശാല പ്രസിഡന്റ് എസ്.എം.ഇക്ബാൽ, വി.പി.ജയപ്രകാശമേനോൻ, അമ്പാട്ട് അശോകൻ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ആർ.ശശികുമാർ, ടി.ജെ. ഉണ്ണികൃഷ്ണൻ നമ്പൂതിരി, എൻ. ശശിധരൻ പിള്ള, കെ.എൻ.ബാലകൃഷ്ണൻ, കടത്തൂർ മൺസൂർ തുടങ്ങിയവർ സംസാരിച്ചു.